Sunday, May 8, 2011

ഭാര്യ തകര്‍ത്ത ആത്മ ബന്ധം

ചിന്തിക്കുന്നവര്‍ക്കും നഷ്ട്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത് നൊമ്പരപ്പെടുന്നവര്‍ക്കും വേണ്ടി മാത്രം:

"ഈ കഥയിലെ നായകന്‍ ബഷീര്‍ നമ്മളിലെല്ലാം ഉണ്ട്."

ഹസ്സന്‍ സുഹറ ദമ്പതികളുടെ മൂത്ത മകനാണ് ബഷീര്‍ താഴെ ഒരു പെങ്ങളും ഒരു അനുജനും.. ഹസ്സനിക്ക ഒരു പാട് കാലം ഗള്‍ഫിലായിരുന്നു മകളെ കല്യാണം കഴിപ്പിച്ചു വിട്ടു മൂത്ത മകനായ നമ്മുടെ കഥാ നായകനെ കാശു ചിലവാക്കി പഠിപ്പിച്ചു ഗള്‍ഫില്‍ നല്ല്ലൊരു ജോലി വാങ്ങി കൊടുത്തു . അതിനു ശേഷം ഹസനിക്ക ഗള്‍ഫു ജീവിതം മതി യാക്കി നാട്ടിലേക്കു തിരിച്ചു .. പിന്നീട് ബഷീര്‍ ആയിരുന്നു വീട്ടിലേക്കുള്ള കാശു അയച്ചു കൊടുത്തിരുന്നതും മറ്റുള്ള കാര്യങ്ങള്‍ നോക്കിയിരുന്നതും... ഇവരുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോയി കൊണ്ടിരുന്നു .. എന്ത് വേണമെങ്കിലും വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കാന്‍ ബഷീറിനു യാതൊരു മടിയും ഇല്ലായിരുന്നു ....

നാട്ടില്‍ വരുമ്പോഴൊക്കെ ബഷീര്‍ വീട്ടുകാര്‍ക്ക് കൊണ്ട് വരുന്ന സാദനങ്ങള്‍ കണ്ടു എല്ലാവരും പറയും "അവനെ അവര്‍ക്ക് കിട്ടിയ ഭാഗ്യം ആണെന്ന് ". കാരണം വന്നു ഇറങ്ങിയാല്‍ നേരെ പോകുന്നത് പെങ്ങളുടെ വീട്ടിലേക്കു പെങ്ങളെ യും കുട്ടികളെയും വിളിച്ചു കൊണ്ട് വന്നു അവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കണം .. കൂടാതെ പെങ്ങള്‍ വന്നല്ലാതെ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന പെട്ടി തുറക്കുകയില്ല എന്നൊക്കെ വാശി ആയിരുന്നു ബഷീറിനു . അയല്‍വാസികള്‍ പോലും പറയും "ആങ്ങള മാരായാല്‍ ഇങ്ങനെ വേണമെന്ന്" കാരണം അത്രയ്ക്ക് സ്നേഹിച്ചിരുന്നു ബഷീര്‍ ഉമ്മയെയും ഉപ്പയെയും സ്വന്തം പെങ്ങളെയും അനുജനെയും ....!

കാലം ഒരു പാട് കഴിഞ്ഞു അടുത്ത പ്രാവിശ്യം ലീവിന് വരുമ്പോള്‍ ബഷീറിനെ കല്യാണം കഴിപ്പികണം എന്ന് ഹസ്സനിക്ക തീരുമാനിച്ചു ..

ബഷീര്‍ ലീവിന് വന്നു കല്യാണക്കാര്യം ഉമ്മയാണ്‌ പറഞ്ഞത് ആദ്യം സമ്മതിക്കാതിരുന്ന അവന്‍ പിന്നീട് പെങ്ങളുടെയും ഉമ്മയുടെയും നിര്‍ബന്ധത്തിനു വഴങ്ങി ..
നല്ലവനായിരുന്ന ബഷീറിന്റെ കല്യാണം പെട്ടെന്ന് ശെരി ആയി ....

കല്യാണം കഴിഞ്ഞു അടുത്ത് നിന്ന് തന്നെ ഒരു ഇടത്തരം കുടുംബത്തില്‍ നിന്നും ഒരു പ്രീഡിഗ്രി കഴിഞ്ഞ ഒരു കുട്ടി ..കാണാന്‍ തിരക്കെടില്ല ....!
വളരെ ലളിതമായ ജീവിതം ആയിരുന്നു ബഷീരിന്റെത് .. എന്ത് കൊണ്ടോ അവന്ക്കു കിട്ടിയ പെണ്ണ് അവനു യോജിച്ചതായിരുന്നില്ല ....!!!!

ആദ്യത്തെ മാസങ്ങളില്‍ തന്നെ അവളുടെ സ്വഭാവം ആര്‍ത്തി നിറഞ്ഞതും അഹങ്കാരം നിറഞ്ഞത്‌ മാണെന്ന് ബഷീറിന്റെ വീട്ടുകാര്‍ മുഖേനെ എല്ലാവരും കഴിഞ്ഞു ...! എന്നാലും എല്ലാവരും വിജാരിച്ചിരുന്നു ബഷീര്‍ അവളെ മാറ്റി എടുക്കും എന്നൊക്കെ പക്ഷെ അതുണ്ടായില്ല .... അവളെ മാറ്റിയെടുക്കുന്നതിനു പകരം അവള്‍ ബഷീറിനെ മാറ്റി എടുത്തു ....

തലയിണ മന്ത്രങ്ങളിലൂടെയും , കള്ള കണ്ണ് നീരുകളിലൂടെയും അവള്‍ ബഷീറിനെ വശത്താക്കി ...! മാതാവിനെയും പിതാവിനെയും പെങ്ങളെയും അനുജനെയും സ്നേഹിച്ചിരുന്ന ബഷീറിന്റെ സ്വഭാവം അവള്‍ക്കു തീരെ രസിച്ചിരുന്നില്ല . ഭാര്യയെ അതിര്റ്റു സ്നേഹിച്ചിരുന്ന ബഷീറിനു ഭാര്യയുടെ മറ്റൊരു മുഖം കാണാന്‍ കഴിഞ്ഞില്ല ....!

ഉമ്മയെയും ഉപ്പയെയും അനുജനെയും അനുജത്തിയും ബഷീറില്‍ നിന്നും അകറ്റണം..! എന്നിട്ട് ബഷീറിന്റെ സ്വത്തു കൊണ്ട് സുകിച്ചു ജീവിക്കണം എന്നൊക്കെ ചിന്തിച്ചു കാണണം ബഷീറിന്റെ ഭാര്യ ....!
മാസങ്ങള്‍ കഴിയും തോറും ബഷീര്‍ ആളാകെ മാറി വന്നു ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ബഷീര്‍ ഉമ്മയോടും ഉപ്പയോടും എതിര്‍ത്തു സംസാരിക്കാന്‍ തുടങ്ങി ..

ഹസ്സനിക്കയും സുഹറ ഇത്തയും ബഷീറിന്റെ ഈ മാറ്റത്തില്‍ ഒരു പാട് വിഷമിച്ചു ....
ബഷീര്‍ ലീവ് കഴിഞ്ഞു തിരിച്ചു പോയി .. എത്തിയാല്‍ ഉടനെ ഉമ്മാക്ക് വിളിച്ചിരുന്ന ബഷീര്‍ ഇപ്രാവിശ്യം വിളിച്ചില്ല...!

ഭാര്യയെ വിളിച്ചു പറയാന്‍ പറഞ്ഞു ഇവിടെ യെത്തിയെന്നു..!. ഭാര്യ വന്നു വലിയ രസമില്ലാതെ പറഞ്ഞു "ഇക്ക അവിടെ എത്തി എന്ന് പറയാന്‍ പറഞ്ഞു" ..!
കേട്ട ഉടനെ ഉമ്മ പറഞ്ഞു " അവനോടു ഞങ്ങള്‍ക്കൊന്നു വിളിക്കാന്‍ പറ " എന്ന് .. ബഷീറിന്റെ ഭാര്യ ദേഷ്യത്തോടെ തന്നെ പറഞ്ഞു "എന്നോട് പറഞ്ഞാല്‍ പോരെ നിങ്ങളോടും പറയണോ ..?" . മകനെ അഗാതമായി സ്നേഹിച്ചിരുന്ന ആ മാതാവിന് അവന്റെ ഭാര്യയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല സുഹറ ഇത്ത ഒന്നും പറയാതെ അകത്തേക്ക് പോയി ....

ദിവസം കൂടും തോറും വീട്ടില്‍ ഓരോ പ്രശ്നങ്ങള്‍ കൂടി വന്നു .. ഭാര്യാ ചെറുതും വലുതുമായ കാര്യങ്ങള്‍ ഊതി പെരുപ്പിച്ചു ബഷീറിനെ അറിയിച്ചു കൊണ്ടിരുന്നു പെങ്ങളുടെയും അനുജന്റെയും കുറ്റങ്ങള്‍ .. ഉമ്മയുടെയും ഉപ്പയുടെയും പോരയ്മ്മകള്‍ എല്ലാം ബഷീറിനു അറിയിച്ചു ....
ബഷീര്‍ ഇത് കേള്‍ക്കേണ്ട താമസം പെങ്ങളെയും അനുജനെയും എല്ലാവരെയും വിളിച്ചു ചോദിക്കുവാന്‍ തുടങ്ങി .. ആര്‍ക്കും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല കാരണം ബഷീര്‍ ആയിരുന്നു അവര്‍ക്കെല്ലാം ...!
ബഷീറിന്റെ ഭാര്യയുടെ മനസ്സില്‍ കണക്കു കൂട്ടലുകള്‍ കൂടി വന്നു ആദ്യം അവള്‍ ചിന്തിച്ചത് സ്വന്തമായി ഒരു വീട് വെച്ച് ഇവരുടെ ഇടയില്‍ നിന്നും പോകണം എന്നതായിരുന്നു .. അത് ബഷീറിനെ അറിയിച്ചു "ഇവിടെ നിന്നാല്‍ നാളെ നിങ്ങള്‍ക്കെന്തെങ്ങിലും സംഭവിച്ചാല്‍ ഞാന്‍ പുറത്താകും" എന്നാ ഒരൊറ്റ വാക്ക് കേട്ടതോടു കൂടി ബഷീര്‍ സ്വന്തക്കാരെ മറന്നു വീട് വെക്കണം എന്ന് ചിന്തിച്ചു .. ഹസ്സനിക്കയെ വിവരം അറിയിച്ചു നിസ്സഹായനായ ആ കുടുംബനാഥന്‍ മകന്റെ മുന്നില്‍ കീഴടങ്ങി ..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു സ്ഥലം വാങ്ങലും വീട് പണി തുടങ്ങലും എല്ലാം ....
ബഷീര്‍ അടുത്ത ലീവിന് നാട്ടില്‍ വരുമ്പോള്‍ പുതിയ വീട്ടിലേക്കു താമസം മാറണം എന്നല്ലാം പ്ലാന്‍ ചെയ്തു ....!
അതികം വൈകാതെ തന്നെ ബഷീര്‍ വന്നു ...

കല്യാണം കഴിഞ്ഞു പോയിട്ട് ആദ്യത്തെ ലീവ് .. എല്ലാ പ്രവിശ്യവും ലീവിന് വന്നാല്‍ ആദ്യം പെങ്ങളെ വിളിക്കാന്‍ പോയിരുന്ന ബഷീര്‍ ഇപ്രാവിശ്യം പെങ്ങളെ കാണാന്‍ ചെന്നില്ല ... വന്നു രണ്ടു ദിവസത്തിന് ശേഷം പെങ്ങളെ ഫോണ്‍ വിളിച്ചു പറഞ്ഞു വന്ന വിവരം . പെങ്ങള്‍ വരാതെ പെട്ടി തുറക്കില്ല എന്ന് വാശി പിടിച്ചിരുന്ന ബഷീര്‍ പെങ്ങള്‍ വരാതെ തന്നെ എല്ലാം തുറന്നു എല്ലാവര്‍ക്കും കൊടുത്തു ..!

എല്ലാവര്‍ക്കും ബഷീറിന്റെ ഈ മാറ്റത്തില്‍ അത്ഭുദം തോന്നി .. കല്യാണം കഴിയുന്നതോടെ ആളുകള്‍ ഇങ്ങിനെ മാറുമോ എന്ന് വരെ തോന്നിപ്പിച്ചു ...

ഒരാഴ്ചക്ക് ശേഷം ബഷീര്‍ പുതിയ വീട്ടിലേക്കു താമസം മാറ്റി പഴയ വീട്ടില്‍ അനുജനും അനുജന്റെ ഭാര്യയും .. ഉമ്മയെയും ഉപ്പയെയും ബഷീര്‍ ഫോര്മാലിട്യ്ക്ക് വേണ്ടി കൂടെ കൂട്ടി ....!
അപോഴേ ബഷീറിന്റെ ഭാര്യാ എല്ലാവരും കേള്‍ക്കതക്ക വണ്ണം പറഞ്ഞു "ഇവിടെ കാണിക്കുന്നത് പോലെ അവിടെയും കാണിക്കാമെന്നു ആരും കരുതണ്ട" ...!

.....കേട്ട് നില്‍ക്കാനേ ഹസ്സനിക്കക്കും സുഹറക്കും കഴിഞ്ഞുള്ളൂ ....!
വീട്ടിലേക്കു താമസം മാറി ഹസ്സനിക്കക്കും സുഹറക്കും നരക തുല്യമായ ജീവിതം .. !
ബഷീര്‍ വല്ലപ്പോഴും സംസാരിക്കും .. അവന്റെ ഭാര്യയുടെ കുത്ത് വാക്കുകള്‍ സഹിക്കാന്‍ വയ്യാതെ ബഷീറിന്റെ അടുത്ത് ഹസ്സനിക്ക കാര്യങ്ങള്‍ പറഞ്ഞു .. അത് കേട്ടതും ബഷീര്‍ പറഞ്ഞു
"ഉപ്പ എനിക്കൊന്നും പറയാന്‍ കഴിയുകയില്ല അവള്‍ അങ്ങനെയാണ് ഉപ്പാക്ക് ക്ഷമിചൂടെ ..? ബഷീറിന്റെ മറുപടി കേട്ട് ആ പിതാവിന് ചോദിക്കണ്ടായിരുന്നു എന്ന് വരെ തോന്നി ..!
വീട്ടില്‍ നിയന്ത്രണങ്ങള്‍ ബഷീറിന്റെ ഭാര്യ യെര്പെടുത്തി .. ഉപ്പക്കും ഉമ്മക്കും ഭക്ഷണങ്ങള്‍ വേറെ ഉണ്ടാക്കും ..! 
ബഷീറിനും ഭാര്യക്കും നല്ല ഭക്ഷണം ...! ഹസ്സനിക്ക ഇതൊന്നും ബഷീറിനെ അറിയിച്ചില്ല കാരണം വീണ്ടും അവന്‍ വല്ലതും പറഞ്ഞാല്‍ കേള്കാനുള്ള ശക്തി ആ പിതാവിന് ഇല്ലായിരുന്നു ....!

പെങ്ങളെ വിളിക്കാനോ പെങ്ങളുടെ വീട്ടിലേക്കു പോകാനോ ബഷീര്‍ കൂട്ടാക്കിയില്ല പോകാന്‍ ഭാര്യാ സമ്മതിച്ചില്ല ....! ജെഷ്ട്ടനെ കാണാന്‍ പെങ്ങള്‍ ഇങ്ങോട്ട് വന്നു അന്യയെ പോലെ കണ്ടു പെരുമാറിയത് കണ്ടു പെങ്ങളുടെ മകന് പിടിച്ചില്ല അതോടെ പെങ്ങളുടെ വരവും നിന്നു .. . !

ഇതെല്ലാം അവര്‍ ആശ്വാസമായി കണ്ടു കാരണം ബഷീറിനും ഭാര്യക്കും ഇപ്പോള്‍ അവര്‍ രണ്ടാളും മതി ....!
നൊന്തു പെറ്റ ഉമ്മയെ വേണ്ട പോന്നു പോലെ നോക്കി വലുതാക്കി പഠിപ്പിച്ചു ജോലി വാങ്ങി കൊടുത്ത ഉപ്പയെ വേണ്ട .. കൂടെ കളിച്ചു വളര്‍ന്ന അനുജനെ വേണ്ട പെങ്ങളെ വേണ്ട . എല്ലാവരെയും ഒഴിവാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു ....!

ഒരു മാസത്തിനു ശേഷം ബഷീര്‍ വീണ്ടും തിരികെ പോയി ....!

വീട്ടില്‍ ഉമ്മയെയും ഉപ്പയെയും ബഷീറിന്റെ ഭാര്യ കഷ്ട പെടുത്തി ഭക്ഷണം കൊടുക്കാതെയും മോശമായ സംസാരതിലോടെയും അവള്‍ ആ ഹൃദയങ്ങളെ വേദനിപ്പിച്ചു കൊണ്ടിരുന്നു . ... വല്ലതും തിരിച്ചു പറഞ്ഞാല്‍ ബഷീറിനെ വിളിച്ചു ഇല്ലാത്തതൊക്കെ പറഞ്ഞു കൊടുക്കും എന്നാ ഭയം ആയിരുന്നു ഹസ്സനിക്കക്കും സുഹറ ഇത്തക്കും ....!

ഹസ്സനിക്കക്ക് മാസത്തില്‍ കാശു അയച്ചിരുന്ന ബഷീര്‍ കാശു കുറച്ചു അയക്കാന്‍ തുടങ്ങി ബാക്കിയുള്ളത് ഭാര്യക്ക് അയച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു "അവള്‍ നോക്കി കോളും നിങ്ങളുടെ കാര്യങ്ങളൊക്കെ"...!
ഒരു ദിവസം എഴുന്നേല്‍ക്കാന്‍ വൈകിയ സുഹറ ഇത്താക്ക് ഭക്ഷണം കൊടുത്തില്ല ..! വിഷമം പോയി ഹസ്സനിക്കയോട് പറഞ്ഞു ഹസ്സനിക്ക പറഞ്ഞു " സുഹറ ക്ഷമിക്കു നമ്മള്‍ നമ്മുടെ മകനെ കൊണ്ട് ഒരു പാട് സന്തോഷിച്ചവരാണ് ആ സന്തോഷം തന്നത് ഇതിനായിരിക്കും ഇങ്ങനെ വിഷമിക്കാന്‍ നീ ക്ഷമിക്ക് എല്ലാം ശെരി യാകും " .. ഭര്‍ത്താവിന്റെ വാക്കുകള്‍ എപ്പോഴും സുഹറക്ക് ആശ്വാസം ആയിരുന്നു ................

ഒരു ദിവസം രാവിലെ ഹസനിക്കക്ക് വായില്‍ വല്ലാത്ത ഒരു വേദന ..! കാര്യമാക്കാതിരുന്ന ഹസ്സനിക്ക ആരോടും പറഞ്ഞില്ല മാസങ്ങള്‍ കഴിയും തോറും വേദന കൂടി വന്നു ഒരു ദിവസം സുഹറയുടെ അടുത്ത് പറഞ്ഞു " സുഹറ എനിക്കു വായില്‍ എന്തോ ഒരു മുറിവ് പോലെ ഭയങ്കര വേദന ദിവസം കൂടും തോറും അത് കൂടി കൂടി വരുന്നു സഹിക്കാന്‍ കഴിയുന്നില്ല .." ..

സുഹറ ഹസ്സനിക്കയുടെ വായില്‍ നോക്കിയപ്പോള്‍ ഞെട്ടി പോയി വലിയൊരു മുറിവ് .. " നമുക്ക് നാളെ തന്നെ doctere കാണിക്കണം എന്ന് പറഞ്ഞു .."

ബഷീറിനെ വിളിച്ചു സുഹറ ഇത്ത കാര്യം പറഞ്ഞു വലിയ ഉന്മേഷം ഒന്നും ഇല്ലാതെ ബഷീര്‍ പറഞ്ഞു " എന്നാ ഒരു doctere കാണിക്കൂ .. കാശു അവളുടെ കയ്യില്‍ നിന്നും വാങ്ങിച്ചാല്‍ മതി ".. ഇത് കേട്ടപ്പോള്‍ സുഹറ ഇത്ത പറഞ്ഞു "നീ എന്റെ മകന്‍ തന്നെ ആണോ ..? നിനക്ക് അയക്കാന്‍ പറ്റുമെങ്ങില്‍ അയക്കു അല്ലാതെ നിന്റെ ഭാര്യയുടെ മുന്നില്‍ പോയി കയ് നീട്ടാന്‍ ഞങളെ കിട്ടില്ല ..ആരോടെങ്ങിലും കടം വാങ്ങിയാനെങ്ങിലും ശെരി ഉപ്പയെ ഡോക്റെരെ കാണിച്ചിരിക്കും അല്ലാതെ നിന്റെ ഭാര്യയുടെ മുന്നില്‍ കയ് നീട്ടാന്‍ എനിക്കാവില്ല"...!
ബഷീറിനു ഉമ്മ പറഞ്ഞ ആ വാക്കുകള്‍ മനസ്സില്‍ തട്ടിയത് പോലെ അടുത്ത ദിവസം തന്നെ കാശു ബഷീര്‍ അയച്ചു കൊടുത്തു ,..!

ആരെങ്ങിലും എന്തെങ്ങിലും പറഞ്ഞാല്‍ അതെ പോലെ ഭാര്യയെ വിളിച്ചു പറഞ്ഞിരുന്നു ബഷീര്‍ ഉമ്മ പറഞ്ഞ ഇക്കാര്യവും ഭാര്യയുടെ അടുത്ത് പറഞ്ഞു ..!
അതോടെ ഉമ്മയോടുള്ള ദേഷ്യം കൂടി വന്നു അവന്റെ ഭാര്യക്ക്‌ ..

ഹസ്സനിക്കയെ ഡോക്റെരെ കാണിച്ചു റിസള്‍ട്ട്‌ വളരെ സങ്ങടം നിറഞ്ഞതായിരുന്നു "കാന്‍സര്‍ ".. വായില്‍ ആയതു കൊണ്ട് ചികിത്സിക്കാന്‍ ബുദ്ധി മുട്ടായിരുന്നു .. മരുന്നുകള്‍ കൊടുക്കാന്‍ പറഞ്ഞു ...
വിലയേറിയ മരുന്നുകള്‍ .. ബഷീര്‍ കാശു അയച്ചു കൊണ്ടേ ഇരുന്നു ഇത് കണ്ടപ്പോള്‍ ഭാര്യക്ക്‌ പിടിച്ചില്ല . ഒരു ദിവസം ബഷീര്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഭാര്യ ചോദിച്ചു " ഇക്കയുടെ ഉപ്പാക്ക് ഇക്ക മാത്രമാണോ മക്കളായി ഉള്ളത് പെങ്ങളും അനുജനും ഇല്ലേ അവരും കൊടുക്കട്ടെ ഉപ്പക്കുള്ള ചികിത്സക്കുള്ള കാശു "..
ഭാര്യയുടെ വാക്കുകള്‍ കണ്ണടച്ച് വിശ്വസിക്കുകയും അവള് പറയുന്നതിന് അനുസരിച്ച് തുള്ളുകയും ചെയ്തിരുന്ന ബഷീര്‍ ഇക്കാര്യം അനുജനെയും പെങ്ങളെയും വിളിച്ചു പറഞ്ഞു .. പെങ്ങള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു " നിനക്ക് മടുത്തോ നമ്മുടെ ഉപ്പാനെ നോക്കി . ഇങ്ങനെയോകെ പറയാന്‍ നിനക്ക് എങ്ങനെ കഴിയുന്നു ..? 
ഉപ്പയെ ഞങള്‍ നോക്കി കോളാം നീ നോക്കണ്ട .." ..
പെങ്ങള്‍ ഒന്നും വേറെ കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ വെച്ചു ....
ബഷീര്‍ അനുജനെയും വിളിച്ചു അനുജനും ജെഷ്ട്ടന്റെ വാക്കുകള്‍ സഹിച്ചില്ല " ഉപ്പയെ ഞാന്‍ കൊണ്ട് പോകുന്നു ഇനി നിങ്ങളെ കാശു കിട്ടാന്‍ വേണ്ടി വരില്ല എന്ന് അനുജനും കൂടി തീര്‍ത്തു പറഞ്ഞു "
ബഷീര്‍ ഒറ്റ പെടുനത് പോലെ തോന്നിയപ്പോള്‍ ഭാര്യക്ക് വിളിച്ചു ... ഭാര്യ പറഞ്ഞു " അവര്‍ കൊണ്ട് പൊയ്ക്കോട്ടേ എനിക്കിവിടെ ഉപ്പയെ നോക്കി ഇരുന്നാല്‍ പോരാ .. . നമുക്ക് എന്തെങ്ങിലും സഹായിക്കാം അവര്‍ കൊണ്ട് പോയി നോക്കട്ടെ ." ..!

ഭാര്യ പറഞ്ഞതെല്ലാം ശെരി ആണെന്ന് തോന്നി പോയി ബഷീറിനു .......
ഉപ്പയെയും ഉമ്മയെയും അനുജനും പെങ്ങളും കൂടി കൊണ്ട് പോയി ....
ബഷീര്‍ വല്ലപ്പോഴും വിളിക്കും ഹസനിക്കക്ക് അസുഖം മൂര്ചിച്ചു വന്നു ....!
നല്ല ചികിത്സ കൊടുക്കുകയനെങ്ങില്‍ ഇത്രയും വേദന അനുഭവിക്കില്ല എന്ന് ഡോക്ടര്‍ മാര്‍ പറഞ്ഞു .. അതിനു ഒരു പാട് കാശു വേണം ...!
ബഷീറിന്റെ അനുജന്‍ നാട്ടില്‍ ചെറിയ ജോലി എടുത്തു കൊണ്ടാണ് വീട് പുലര്‍ത്തുന്നത് ഭാര്യയുടെ ആഭരനങ്ങള്‍ ‍ എല്ലാം പണയ പെടുത്തി കൊണ്ടാണ് അവന്‍ ഉപ്പയെ ചികിത്സിക്കുന്നത് എന്നിട്ടും തികയുന്നില്ല ....!

നിവര്‍ത്തിയില്ലാതെ ജേഷ്ട്ടനെ വിളിച്ചു "ഉപ്പാനെ നല്ലൊരു ഹോസ്പിറ്റലില്‍ കാണിച്ചാല്‍ അസുഖം മാറും എന്നാണ് ഡോക്ടര്‍ മാര്‍ പറയുന്നത് ....!"
കേട്ട ഉടനെ ബഷീര്‍ പറഞ്ഞു അതിനു എന്താ നമുക്ക് കാണിക്കാം .. കാശു ഞാന്‍ അയച്ചു തരാം ഉപ്പയെ നല്ലൊരു ഹോസ്പിറ്റലില്‍ കാണിക്കാന്‍ പറഞ്ഞു..
അനുജന്‍ സന്തോഷത്തോടെ ഉപ്പയോട്‌ പോയി വിവരം പറഞ്ഞു ..

ബഷീര്‍ നേരെ ഭാര്യക്ക്‌ വിളിച്ചു കാര്യം പറഞ്ഞു ... ഭാര്യ പറഞ്ഞു " ഉപ്പാക്ക് ആ അസുഖം മാറില്ല എന്നാണ് ഡോക്ടര്‍ മാര്‍ പറഞ്ഞത് .. ഇനി വേറെ ഹോസ്പിറ്റലില്‍ കാണിച്ചു ആ കാശും കൂടി കളയണോ ..?" ..
അത് ശെരിയാണെന്ന് തോന്നി പോയി ബഷീറിനു ....!
രണ്ടു ദിവസം ആയിട്ടും വിളിക്കാതിരുന്ന ബഷീറിനെ അനുജന്‍ വീണ്ടും വിളിച്ചു " ഉപ്പാന്റെ നില വഷളായി വരികയാണ് ഇക്ക പിന്നെ വിളിച്ചില്ലാ"

ബഷീര്‍ പറഞ്ഞു "ഞാന്‍ ഇപ്പോള്‍ കുറച്ചു തിരക്കിലാണ് പിന്നെ വിളിക്കാം" എന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു ....

അനുജന് കാര്യം മനസ്സിലായി ഭാര്യ അത് മുടക്കി ഭാര്യ അവന്റെ മനസ് മാറ്റി എന്നൊക്കെ ....!
ഫോണ്‍ വെച്ച അനുജനോട് സുഹറ ഇത്ത ചോദിച്ചു " എന്താടാ അവന്‍ പറഞ്ഞെ ?"
അനുജന്‍ പറഞ്ഞു " ഉമ്മ ആ കാശു കിട്ടും എന്ന് തോന്നുന്നില്ല .."
ഇത് കേട്ട ഹസനിക്ക സംസാരിക്കാന്‍ വയ്യാത്ത വായയുമായി മെല്ലെ പറഞ്ഞു
"അവന്റെ നമ്പര്‍ ഞെക്കി താ ഞാന്‍ പറഞ്ഞോളാം .."
അനുജന്‍ ഉപ്പാന്റെ കയ്യില്‍ ഫോണ്‍ കൊടുത്തു ...
വീണ്ടും ബെല്ലടിക്കുനത് കണ്ട ബഷീര്‍ ഫോണ്‍ എടുത്തില്ല .. സ്വിച് ഓഫ് ചെയ്തു ..!

അന്ന് രാത്രി ബഷീര്‍ വിളിച്ചു ഫോണ്‍ എടുത്ത ഉടനെ അനുജന്‍ " ഉപ്പാന്റെ കയ്യില്‍ കൊടുക്കാം എന്തോ പറയാന്‍ ഉണ്ടെന്നു പറഞ്ഞു നിങ്ങളോട് .."
ഹസ്സനിക്ക ഫോണ്‍ മെല്ലെ വാങ്ങി മകനോട്‌ ഒരു പാട് നാളുകള്‍ക്കു ശേഷം സലാം പറഞ്ഞു എന്നിട്ട് തുടര്‍ന്നു " നീ തിരക്കിലാകും അല്ലെ വിളിക്കാറില്ലല്ലോ ..?.. ബഷീര്‍ പറഞ്ഞു " ഉപ്പ ഇപ്പോള്‍ ജോലി കൂടുതലാണ് അതാ വിളിക്കാതെ ..! "..ഹസനിക പറഞ്ഞു "ഭാര്യക്ക് എന്നും വിളിക്കുന്നു ഉപ്പാക്ക് വിളിക്കാന്‍ സമയം ഇല്ല .. അതൊക്കെ പോട്ടെ എന്റെ അസുഖം നീ അറിഞ്ഞിട്ടുണ്ടാകും അല്ലെ .. കുറച്ചു കാശു നീ അയച്ചു തന്നാല്‍ വേറെ ഒരു ഹോസ്പിറ്റലില്‍ കാണിക്കാം എനിക്കു ഇതിന്റെ വേദന സഹിക്കാന്‍ പറ്റുന്നില്ല .." ഹസ്സനിക്ക പറയാന്‍ വയ്യാതെ നിര്‍ത്തി ..
ബഷീര്‍ പറഞ്ഞു " ഉപ്പ ഈ അസുഖത്തിന് വേദന ഉണ്ടാകും അത് നമ്മള്‍ സഹിച്ചേ പറ്റൂ അതിനു കുറെ കാശു ചിലവാക്കിയിട്ടു കാര്യം ഇല്ല .." ഇത് കേട്ടതോടെ ഹസ്സനികയുടെ കണ്ണുകള്‍ നിറഞ്ഞു ഫോണ്‍ വെച്ചു ..
ഇനി ബഷീറിനെ ആരും ബഷീറിനെ വിളിക്കരുത് .. ഈ അസുഖത്തിന് വേദന ഉണ്ടാകും അത് ഞാന്‍ സഹിച്ചോളാം എന്നും പറഞ്ഞു ഹസ്സനിക്ക പൊട്ടി കരഞ്ഞു ....!

കണ്ടു നിന്ന സുഹറ ഇത്താക്ക് സഹിക്കാന്‍ കഴിഞ്ഞില്ല "എന്നാലും അവന്‍ ഇങ്ങനെ പറഞ്ഞല്ലോ .." പെങ്ങളും അനുജനും ചേര്‍ന്ന് ഉപ്പയെയും ഉമ്മയും ആശ്വസിപ്പിച്ചു ....
അടുത്ത ദിവസം ഹസ്സനിക്കയുടെ നില വഷളായി .. ഹോസ്പിറ്റലില്‍ ചെന്ന് കാണിച്ചപ്പോള്‍ ഡോക്റെര്മാര്‍ പറഞ്ഞു രക്ഷപെടുത്താന്‍ ഒരു വഴിയും ഇല്ലാ ....!
മണിക്കൂറുകള്‍ക്കകം ഹസ്സനിക്ക മരിച്ചു ..!

വീട്ടിലേക്കു കൊണ്ട് വന്നു ആരോ അനുജനോട് പറഞ്ഞു ബഷീറിനെ അറിയിച്ചോ എന്ന് ..?
അനുജന്‍ പറഞ്ഞു "ഉപ്പ പറഞ്ഞിട്ടുണ്ടായിരുന്നു ബഷീറിനു ഉപ്പ മരിച്ചാല്‍ അറിയിക്കരുത് എന്ന് "..!
നാട്ടിലുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അനുജന്‍ ബഷീറിനു വിളിച്ചു " ഉപ്പ മരിച്ചു ഇനി അവസാനമായി കാണാന്‍ സമയം ഉണ്ടെങ്കില്‍ വരാം നാല് മണി വരെ സമയം ഉണ്ട് "..!
ബഷീറിനു സങ്ങടം അടക്കാനായില്ല .. എന്തൊക്കെയോ ഓര്‍മ്മ വന്ന പോലെ .. "എനിക്കു ഉപ്പയെ കാണണം ഞാന്‍ വരും ..! ഞാന്‍ വന്നിട്ടേ മറവു ചെയ്യാവൂ .."
ബഷീര്‍ ഫോണ്‍ വെച്ചു ....

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബഷീറിന്റെ വിവരം ഒന്നും ഇല്ല ...!!!
നാട്ടിലുള്ള ഒരാള്‍ അനുജന്റെ അടുത്ത് പറഞ്ഞു " ഒരു പാട് നേരം മയ്യിത് ഇങ്ങനെ വെക്കാന്‍ കഴിയില്ല ബഷീറിനെ വിളിക്ക് വരുന്നുണ്ടോ ഇല്ലയോ എന്ന് ചോദിക്ക് "....?

അനുജന്‍ വിളിച്ചപ്പോള്‍ തന്നെ ബഷീര്‍ ഫോണ്‍ എടുത്തു .. " നിങ്ങള്‍ വരുന്നുണ്ടോ എല്ലാവരും നിങ്ങളെ കാത്തിരിക്കുന്നു വന്നിട്ട് വേണം ....." ബാക്കി പറയാന്‍ വയ്യാതെ അനുജന്‍ നിര്‍ത്തി ......
ബഷീര്‍ പറഞ്ഞു "എനിക്കു ലീവ് തന്നില്ല രണ്ടു ദിവസത്തിന് ശേഷമേ പറ്റൂ അത് വരെ ..?"
അനുജന്‍ പറഞ്ഞു "അത് വരെ യൊന്നും വെക്കാന്‍ പറ്റില്ല ഇക്ക ഉപ്പാക്ക് വേണ്ടി പ്രര്തികുക ...."
അനുജന്‍ വേറെ ഒന്നും കെല്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ കട്ട്‌ ചെയ്തു ....
ഹസനിക്കയുടെ മയ്യിത്ത്‌ ഖബറടക്കി ...!!!
ബഷീറിനു യെന്തന്നില്ലാത്ത കുറ്റ ബോധം...!!!

എന്റെ ഉപ്പ .. എന്നെ പോന്നു പോലെ നോക്കിയ എന്റെ ഉപ്പ ..! അവസാനമായി ഒരു നോക്ക് പോലും കാണാന്‍ പറ്റിയില്ല ....!!!!
"ആ മനസ്സ് ഒരു പാട് ഞാന്‍ വേദനിപ്പിച്ചില്ലേ എനിക്കു പടച്ചവന്‍ പൊറുത്തു തരുമോ ..? "
അപ്പോള്‍ തന്നെ ബഷീര്‍ ഫോണ്‍ എടുത്തു ഉമ്മാക്ക് വിളിച്ചു ...
ഒരു പാട് നാളേക്ക് ശേഷം ബഷീര്‍ ഉമ്മയെ വിളിച്ചു " ഉമ്മ ഇത് ഞാന്‍ ആണ് ബഷീര്‍ ..!" ബഷീര്‍ എന്ന് കേട്ടതും സുഹറ ഇത്ത ഒന്നും പറഞ്ഞില്ല ....!!!

കുറച്ചു നേരത്തിനു ശേഷം സുഹറ ഇത്ത പറഞ്ഞു " ഇനി നീ എന്നെ വിളിക്കരുത് .. നിന്റെ ഉപ്പ പറഞ്ഞിട്ടുണ്ട് നിന്നോട് ഇനി ഒന്നും ചോദിക്കാനോ മിണ്ടുവാനോ പോകരുത് എന്ന് .."
ഉമ്മയുടെ ഈ വാക്കുകള്‍ ബഷീറിന്റെ മനസ്സില്‍ തട്ടി ...!!!
ഉമ്മ അനുജന് ഫോണ്‍ കൊടുത്തു അനുജനും പറയാന്‍ ഒന്നും ഉണ്ടായിരുന്നില്ല പെങ്ങളും പറഞ്ഞു " ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ജെഷ്ട്ടന്‍ ഇല്ല എന്റെ ഉപ്പയെ നോക്കാന്‍ വയ്യാത്ത നീ ഇനി ഞങ്ങള്‍ക്ക് വിളിക്കരുത് .. നിനക്ക് നിന്റെ ഭാര്യ മതിയല്ലോ നിങ്ങള്‍ നിങ്ങളുടെ കാര്യംനോക്കി ജീവിക്കുക .." ഇതും പറഞ്ഞു പെങ്ങള്‍ ഫോണ്‍ കട്ട്‌ ചെയ്തു ....!!!

ബഷീര്‍ ഭാര്യക്ക്‌ ഫോണ്‍ വിളിച്ചു കുറച്ചു ദേഷ്യത്തില്‍ തന്നെ " നിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ എന്റെ ഉപ്പയെ വെറുപ്പിച്ചു എന്റെ ഉമ്മയെ വെറുപ്പിച്ചു അനുജനെയും പെങ്ങളെയും വെറുപ്പിച്ചു , അവസാനമായി എനിക്കെന്റെ ഉപ്പയെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല .. എന്നിട്ട് നീ എന്ത് നേടി ..?" ..
ഭാര്യ മനോഹരമായി ചിരിച്ചു കൊണ്ട് പറഞ്ഞു "ഇക്കാ ഇക്കാക്ക്‌ ഞാനില്ലേ .. നമ്മളെ ആര്‍ക്കും വേണ്ടെങ്ങില്‍ നമുക്കും ആരും വേണ്ട ...!!!
ഭാര്യയുടെ ആ സംസാരത്തിന് മുന്നില്‍ വീണ്ടും ബഷീര്‍ വീണു പോയി .. അതെ എന്ന് സമ്മതിക്കുന്നത് പോലെ ബഷീര്‍ അവളോട്‌ മറ്റുള്ള വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി ....!!!!